നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്നത് തന്നെയാണ് ലക്ഷ്യം: എ വിജയരാഘവൻ

A Vijayaraghavan

നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് എ വിജയരാഘവൻ. ഇന്നത്തെ പൊതുസ്ഥിതിയിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ ലഭിക്കുക എന്നത് കാലത്തിന്റെ ആവശ്യകതയാണ്. പാലക്കാടിനെ സംബന്ധിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനം കൂടുതലുള്ള ഇടമാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also Read: ‘കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേരും’: കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. പാലക്കാട് മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോക്ടർ എസ് ചിത്ര മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ, മന്ത്രി എം.ബി രാജേഷ്, സി പി ഐ എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, കെ എസ് സലീഖ, എ പ്രഭാകരൻ എം എൽ എ., സി പി ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, ജെഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി മുരുകദാസ് വിശ്വനാഥൻ, ജില്ലാ പ്രസിഡൻ്റ് ഗോപിനാഥ് എന്നിവർ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

Also Read: ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യും; നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നും ബിജെപിയുടെ ഭീഷണി: മന്ത്രി അതിഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News