അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് തായ്‌ലൻഡിൽ നിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ്. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമമാക്കി.
Also read:പ്രതിഷ്ഠാ ചടങ്ങ്: അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല
ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അത് തള്ളുകയായിരുന്നു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് പോയ ഇന്ത്യൻ യാത്രാവിമാനം തകർന്നുവീണെന്നാണ് അഫ്ഗാൻ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തത്.
Also read:ശക്തമായ പ്രതിഷേധം; ദില്ലി എയിംസിലെ ഒ.പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തി
എന്നാൽ ഇന്ധനം നിറച്ചശേഷം ഇന്ത്യയിൽനിന്നു പുറപ്പെട്ട വിമാനമാണ് തകർന്നതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നാണ് വിവരം.ഇന്ത്യയിൽനിന്നു പുറപ്പെട്ട ചാർട്ടേഡ് വിമാനം കാണാനില്ലെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് ആറു പേരുമായി പോയ ചാർട്ടേഡ് ആംബുലൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് റഷ്യൻ വ്യോമയാന അധികൃതർ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here