പ്രവാസികൾക്ക് ഇത് നല്ല യാത്ര, വിലക്കുറവിൽ ടിക്കറ്റ് വിൽപന, സൂപ്പർ സീറ്റ് സെയിലുമായി പ്രമുഖ എയർലൈൻ

വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറുമായി എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്നാണ് എയർ അറേബ്യ ഇതിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നാണ് എയർ അറേബ്യ പ്രഖ്യാപിച്ചത്. ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെയാണ് ഈ ഓഫർ. ഈ ഓഫറിലെടുക്കുന്ന ടിക്കറ്റുകൾ വഴി 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെ യാത്ര ചെയ്യാനാകുക. ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയാണ് എയർ അറേബ്യ.

ALSO READ: റോഡുകളും ഓഫീസുകളും സജീവമായി; യുഎഇയിലെ ജനജീവിതം സാധാരണനിലയിലേക്ക്

ഈ ഓഫറിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഉൾപ്പെടുന്നു.കേരളവും ഇതിലുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസ‌ൽഖൈമ വിമാനത്താവളങ്ങളിലേക്കും മുംബൈ, ഡൽഹി, അഹ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. 5,677 രൂപ മുതൽ ആണ് ടിക്കറ്റുകൾ ലഭിക്കുക.

ALSO READ:സ്നേഹവും ആർദ്രതയും സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ടീച്ചർ, നടന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധഃപതനം: ഗായത്രി വർഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News