എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു

ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ദിവസമാണ് കോഴിക്കോട്ടേക്ക് സര്‍വീസ് ഉണ്ടാകുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് റാസല്‍ഖൈമ കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ്.

READ ALSO:രക്തദാതാക്കളെ കണ്ടെത്താനും രക്തദാനം പ്രോത്സാഹിപ്പിക്കാനും മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് ഡിവൈഎഫ്‌ഐ

ബുധന്‍, വെള്ളി ദിവസങ്ങളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളില്‍ രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് ആണ് റാസല്‍ഖൈമയില്‍ നിന്ന് വിമാനം പുറപ്പെടുക. വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും.

റാസല്‍ഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും പുതിയ സര്‍വീസ് തുടക്കം
സഹായകമാകുമെന്ന് റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

READ ALSO:താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News