ഇനി ഫോൺ ചാർജ് ചെയ്യാൻ വായു മതി; അറിയാം പുതിയ സാങ്കേതികവിദ്യ

വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയർ ചാർജ് എന്ന സാങ്കേതിക വിദ്യയാണ് കമ്പനി പരിചയപ്പെടുത്താനിരിക്കുന്നത്. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ ആയിരിക്കും ഈ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുക.

Also Read: പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ബന്ധമില്ല; നടന് ക്ലീന്‍ ചിറ്റ്

കേബിളുകളുടെ സഹായമില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു വയർലെസ് ചാർജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയർ ചാർജ്. ഉപകരണങ്ങൾ ചാർജറിൽ തൊടാതെ ചാർജറിന് സമീപം വെറുതെ വെച്ചാൽ തന്നെ ചാർജ് ആകുന്ന രീതിയാണ് ഇത്. ചാർജറിന്റെ 20 സെന്റീമീറ്റർ ചുറ്റളവിൽ ഉപകരണം വച്ചാൽ ഇത്തരത്തിൽ ചാർജ് ചെയ്യാനാകും.

Also Read: “എല്ലാ സിനിമകളിലും ഇപ്പോൾ താടി ഉണ്ടല്ലോ?” ആരാധകരുടെ സംശയത്തിന് മറുപടിയുമായി മോഹൻലാൽ

നേരത്തെ വയർലൈസ് ചാർജിങ് സംവിധാനം പുറത്തിറങ്ങിയിരുന്നെങ്കിലും കേബിൾ ഇല്ലാതെ ചാർജിങ് പാഡിൽ വെച്ചാണ് ഇതിൽ ഉപകരണങ്ങൾ ചാർജ് ചെയ്തിരുന്നത് എന്നാൽ ഇൻഫിനിക്സിന്റെ എയർ ചാർജിങ് സംവിധാനത്തിൽ ചാർജറിന്റെ സമീപം എവിടെ ഉപകരണം വെച്ചാലും ഇത് ചാർജ് ആകുന്നതായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News