കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന യാത്രാനിരക്ക് കുറച്ചു

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന യാത്രാനിരക്ക് കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നല്‍കിയ കത്തിന് മറുപടിയായായാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്.

ALSO READ:കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച് സുധാകരന്‍; പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള യാത്ര നിരക്ക് 1,65,000 രൂപയായിരുന്നു. ഇതില്‍ 42000 രൂപയാണ് കുറച്ചത്. 1,23,000 രൂപയായിരിക്കും കോഴിക്കോട് നിന്നുള്ള ഹജജ് യാത്രക്കുള്ള പുതുക്കിയ നിരക്ക്. ടെണ്ടറുകളില്‍ ക്വാട്ടുകള്‍ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രം കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയുടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. സംസ്ഥാനം 2023-ല്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വര്‍ധിപ്പിച്ച സാഹചര്യം 2024-ലും നിലനിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കത്തില്‍ അറിയിച്ചു.

ALSO READ:സിദ്ധാര്‍ത്ഥിന്റെ മരണം; മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ കോഴിക്കോട് ലോക്‌സഭാ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എളമരം കരീം എം പി നേരത്തെ രംഗത്ത് വന്നിരുന്നു. പുതിയ ടിക്കറ്റ് നിരക്ക് നിലവില്‍ വരുന്നതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ ഏറെ കാലമായി നേരിട്ടിരുന്ന പ്രശ്‌നത്തിനാണ് ആശ്വാസമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News