ഹരിയാനയിൽ ഡ്യൂട്ടിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

ഹരിയാനയിൽ ജോലിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ജവീർ സിങ് എന്ന 36 കാരനാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയത്. നാഗ്പൂരിൽ എയർഫോഴ്സ് മെയിൻ്റനൻസ് കമാൻഡി സർജൻ്റായി ജോലി ചെയ്ത് വരുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജവീർ സിങ് ജോലി ചെയ്യുന്ന ഭാഗത്തു നിന്നും പെട്ടെന്നൊരു വെടിയൊച്ച കേൾക്കുകയായിരുന്നു. ശബ്ദം കേട്ട് സഹപ്രവർത്തകർ അങ്ങോട്ട് ഓടിയെത്തിയപ്പോൾ തലയ്ക്ക് വെടിയേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന ജവീറിനെയാണ് കണ്ടത്.

ALSO READ: ലോകത്തിനു മുമ്പിൽ മുഖം മറയ്ച്ചിരിക്കേണ്ടി വരുന്നു, രാജ്യത്ത് ഒരു വർഷത്തിനിടെ റോഡപകടങ്ങളിൽ മരിക്കുന്നത് 1.78 ലക്ഷം പേരെന്ന് ഗഡ്കരി

സഹപ്രവർത്തകർ ചേർന്ന് ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

ഏതാനും ദിവസങ്ങളായി കടുത്ത മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും എന്നാൽ എന്താണ് വിഷമത്തിന് കാരണമെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ വിശദ അന്വേഷണം നടത്തുമെന്ന് പ്രതിരോധ വക്താക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News