രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്നുവീണു, മൂന്ന് മരണം

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സിന്റെ മിഗ്21 യുദ്ധവിമാനം തകര്‍ന്നുവീണ് മൂന്ന്  പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ ഹനുമാന്‍ഗഢിലെ ദാബ്ലി മേഖലയിലാണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം തകര്‍ന്ന് പ്രദേശവാസികളുടെ  വീടിനു മുകളിലേക്ക് വീഴുകയായിരിന്നു. സൂറത്ത്ഗഢ് എയര്‍ബേസില്‍ നിന്ന് പരീക്ഷണ പറക്കലിനയി പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറുമൂലം തകര്‍ന്നത്.

വിമാനത്തിന്റെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരിന്നു. പൈലറ്റിന് സാരമല്ലാത്ത പരുക്കുകളുണ്ടെന്നും വിമാനം തകര്‍ന്നതില്‍ അന്വേഷണം ആരംഭിച്ചെന്നും എയര്‍ഫോഴ്‌സ് വ്യക്തമാക്കി.

തകര്‍ന്ന വിമാനം ജനവാസ കേന്ദ്രത്തിലേക്ക്  വീഴാതിരിക്കാന്‍ പൈലറ്റ് പരിശ്രമിച്ചതായും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നതായും ഐ.ജി ഓംപ്രകാശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News