യാത്ര ദുരിതത്തിനു പരിഹാരമായില്ല; ഇന്നും വിമാനം റദ്ദാക്കി എയർ ഇന്ത്യ

ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് . രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകൾ റദ്ദാക്കി. ഷാർജ,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല .

ALSO READ: കരമന അഖിൽ കൊലക്കേസ്; പിടിയിലായ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

അതേസമയം കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയിരുന്നു .കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെം​ഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്.പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News