600 ഒഴിവ്, 25,000 ഉദ്യോഗാര്‍ത്ഥികള്‍; എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റില്‍ തിക്കും തിരക്കും, അപകടം ഒഴിവായത് തലനാരിഴയ്ക്ക്! വീഡിയോ

മുംബൈ വിമാനത്താവളത്തില്‍ സംഘടിപ്പിച്ച എയര്‍ ഇന്ത്യയുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യുവാക്കളുടെ ഒഴുക്ക് വര്‍ധിച്ചത് തിക്കിനും തിരക്കിനും ഇടയാക്കി. അറുന്നൂറ് ഒഴിവുകളിലേക്ക് 25000 പേരാണ് അപേക്ഷകരായി ഇടിച്ചു കയറിയത്. ഇത് വലിയ തിക്കിനും തിരക്കിനും ഇടയാക്കിയതിനെ തുടര്‍ന്ന് റെസ്യൂമേ നല്‍കി തിരിച്ചുപോകാന്‍ അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടു.

ALSO READ:   റെയില്‍വേ സ്റ്റേഷനോ മാലിന്യ നിക്ഷേപ കേന്ദ്രമോ? ; ശ്വാസം മുട്ടി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍

ഫോറം കൗണ്ടറിലെത്താന്‍ റിക്രൂട്ട്‌മെന്റിന് എത്തിയവര്‍ ഉന്തും തള്ളും നടത്തുന്നതിന്റെ വീഡിയോ എക്‌സില്‍ അടക്കം വൈറലാണ്. ഉന്തിലും തള്ളിലും പെട്ടവര്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞെന്നും ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ:  ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു; 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി റിപ്പോർട്ട്

എയര്‍പോര്‍ട്ട് ലോഡര്‍മാര്‍ക്ക് മാസം 20,000 മുതല്‍ 25000വരെയാണ് ശമ്പളം. അലവന്‍സുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ 30,000 രൂപയിലധികം ലഭിക്കും. അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ മാനദണ്ഡങ്ങളില്‍ ഇളവുണ്ടെങ്കിലും ശാരീരിക ക്ഷമതയാണ് പ്രധാന ഘടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News