വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകല്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു. 15 മാസത്തിനകം വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന ഉറപ്പ്. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രഖ്യാപനം.
read also:ഒരു ഇന്ത്യന്‍ വീരഗാഥ; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്
അമ്പതോളം വിമാനങ്ങള്‍ മാര്‍ച്ച് മാസത്തോടെ എയര്‍ ഇന്ത്യ എക്‌സപ്രസ് ഫ്‌ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകള്‍ പുതുക്കിയും മാറ്റങ്ങള്‍ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മൊത്തം 70 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലയന നടപടികള്‍ പൂര്‍ണമായും 6 മാസത്തിനകം പൂര്‍ത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങള്‍ കാണാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന ഉറപ്പ്. റൂട്ടുകള്‍ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റം.
read also:ഷാന്‍ മസൂദും ഷഹീൻ അഫ്രീദിയും; പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ജിസിസി രാജ്യങ്ങളിലായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുന്‍ഗണന. യുഎഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായില്‍ വ്യാപാര പങ്കാളികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ അധികൃതര്‍ വ്യക്തമാക്കി. സൗദിയിലേക്കും സര്‍വ്വീസ് വര്‍ധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകല്‍, സര്‍വീസ് തടസ്സം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. റീഫണ്ട് ഉള്‍പ്പടെ പരിഹാര നടപടികള്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here