അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമാക്കിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുകയാണ് . ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം. അതേസമയം നേരത്തെ എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. തൂക്കം കൃത്യമായിരിക്കണം എന്നു മാത്രമായിരുന്നു നിയമം. എന്നാൽ പുതിയ ഉത്തരവ് പ്രകാരം രണ്ട് ബോക്സിൽ എല്ലാം ഒതുക്കണം. മാത്രമല്ല ബോക്സുകൾ കൂടുന്നുണ്ടെങ്കിൽ അനുമതി വാങ്ങുകയും നിശ്ചിത തുക അടക്കുകയും വേണം.
അതേസമയം ജിസിസി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവിസിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. ഇതിൽ അധിക ലഗേജ് കൊണ്ട് പോകണം എങ്കിൽ പണം നൽകണം. അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണമെന്നതാണ് പുതിയ നിയമം.
also read: റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതല; സൗദിയിൽ നിന്നുള്ള വീഡിയോ വൈറൽ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here