എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി.കണ്ണൂരിൽ നിന്നുള്ള നാല് സർവീസുകൾ റദ്ദാക്കി.ഷാർജ,മസ്കറ്റ്,ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. ഇന്നും വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം നടക്കും.നെടുമ്പാശേരിയിൽ നിന്ന് വൈകിട്ട് 3 ന് കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കി .തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് കേബിൻ ക്രൂ സമരത്തെ തുടർന്ന് റദ്ദാക്കി.തിരുവനന്തപുരം ബാംഗ്ലൂർ എയർ ഇന്ത്യ ആഭ്യന്തര സർവീസും റദ്ദാക്കി.

ALSO READ: ‘ടെമ്പോയിൽ പണമെത്തിച്ചതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ അറിവുണ്ട്’; തെലങ്കാന പ്രസംഗത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു .വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. അറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിന് മുന്നിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

ALSO READ:പാലക്കാട് വെസ്റ്റ് നൈൽ പനി ബാധിച്ച് 67 കാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News