പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ സമരം പിൻവലിച്ചു

യാത്രക്കാരെ ദുരിതത്തിലാക്കിയ അപ്രതീക്ഷിത സമരം പിൻവലിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം. സെൻട്രൽ ലേബർ കമ്മീഷൻ വിളിച്ച യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്

Also Read: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി മുകേഷിനെ അനുസ്മരിച്ച് ദില്ലിയിലെ മാധ്യമ സുഹൃത്തുക്കൾ

പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ് കഴിഞ്ഞ ദിവസം രോഗാവധി നൽകി മിന്നൽ പണിമുടക്ക് നടത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നയങ്ങളിലും സേവന, വേതന വ്യവസ്ഥയിൽ വന്ന മാറ്റങ്ങളിലും പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ സമരം. ഇതോടെ 170 ലധികം സർവീസുകൾ റദ്ദാകുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.എന്നാൽ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചു. പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി.

Also Read: ‘സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ട’: വി കെ സനോജ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത സെൻട്രൽ റീജനൽ ലേബർ കമ്മിഷണർ വിളിച്ച യോഗത്തിലാണ് തീരുമാനം. മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ധാരണാപത്രവും ഒപ്പിട്ടു. രോഗ അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ഉടൻ ജോലിയിൽ പ്രവേശിക്കും. ഈ മാസം 28 ന് വീണ്ടും ദില്ലിയിൽ റീജനൽ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ഇരുവിഭാഗവും ചർച്ച നടത്തും. ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും റിജനൽ ലേബർ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News