ഇന്നും സർവീസുകൾക്ക് മുടക്കം; കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.

Also Read: കരയാത്ത ഗൗരി, തളരാത്ത ഗൗരി; പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഗൗരിയമ്മ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം

എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി സർവീസുകൾ മുടങ്ങുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും പരിഗണിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഉറപ്പുവരുത്തിയ ശേഷം ജീവനക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും സർവീസുകൾ മുടങ്ങിയിരിക്കുന്നത്.

Also Read: ‘ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി നിലംതൊടില്ല, നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം’: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News