കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

യന്ത്രത്തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്.

also read: ചന്ദ്രയാൻ വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ: സ്‌പീക്കർ
എല്ലാ യാത്രക്കാരുടെയും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാര്‍ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് കിട്ടിയത്.

also read: ആധാർ പുതുക്കൽ വിവരങ്ങൾ ഷെയർ ചെയ്യണമെന്ന ഇ മെയിലുകളിലും വാട്സ് ആപ്പ് സന്ദേശങ്ങളിലും ജാഗ്രത പാലിക്കണം

എയര്‍പോര്‍ട്ട് റണ്‍വേ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ അടച്ചിടും. ആയതിനാൽ ആറു മണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് ഇതില്‍ തന്നെ കയറ്റി വിടുകയോ വൈകിട്ട് ഏഴു മണിക്കുള്ള വിമാനത്തില്‍ കയറ്റുകയോ ചെയ്യുമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വൈകിട്ട് 5 മണിക്കാണ് യാത്രക്കാരോട് വിമാനത്താവളത്തില്‍ എത്താന്‍ അറിയിപ്പ് നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News