പ്രവാസി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്. നഷ്ടപരിഹാരം നൽകാൻ ആകില്ല എന്നറിയിച്ച് നമ്പി രാജേഷിന്റെ കുടുംബത്തിന് എയർ ഇന്ത്യ എക്സ്പ്രസ് ഇമെയിൽ സന്ദേശം അയച്ചു. മരണത്തിന് ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അല്ലെന്ന് ഇ മെയിൽ സന്ദേശത്തിൽ പറയുന്നു. എയർ ഇന്ത്യ സമരത്തെ തുടർന്ന് ഒമാനിൽ ഹൃദയാഘാതം വന്ന നമ്പി രാജേഷിനടുത്തെത്താൻ ഭാര്യക്ക് സാധിച്ചിരുന്നില്ല. അവസാനമായി കാണാനാകുന്നതിനു മുൻപ് തന്നെ നമ്പി രാജേഷ് മരിക്കുകയായിരുന്നു.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

നേരത്തെ നഷ്ടപരിഹാരം നല്കാൻ സമയം നൽകണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചിരുന്നു. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇ മെയിലിൽ പറഞ്ഞു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇ മെയിൽ സന്ദേശം അയച്ചത്. അതിനു പിന്നാലെയാണ് ഇപ്പോൾ ഇ മെയിൽ സന്ദേശം അയച്ചത്.

Also Read: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ല: കെ രാധാകൃഷ്ണന്‍ എം പി

മെയ് ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ മെയ് 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News