എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം; അമൃതയ്ക്ക് നഷ്ടമായത് അവസാനമായി ഭര്‍ത്താവിനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരത്തില്‍ തിരുവനന്തപുരം കരമന സ്വദേശി അമൃതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെ ഒരു നോക്ക് കാണണമെന്ന് അവസാന ആഗ്രഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് നമ്പി രാജേഷ് ഇന്നലെയാണ് മരിച്ചത്. മസ്്കറ്റിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ആയിരുന്നു അമൃത ടിക്കറ്റ് എടുത്തത്. വിമാനം റദ്ദാക്കിയതോടെയാണ് അമൃതയുടെ യാത്ര മുടങ്ങിയത്.

കരമന നെടുങ്കാട് സ്വദേശിയായ രാജേഷ് മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഐടി മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു . ഇതിനിടയാണ് മസ്‌കറ്റില്‍ വെച്ച് രാജേഷിന് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വീട്ടുകാരെ വിവരം അറിയിച്ചു. ഉടന്‍ ഭര്‍ത്താവിനടുത്തെത്താനാണ് ഭാര്യ അമൃതയും അമ്മയും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എട്ടാം തീയതി ടിക്കറ്റ് എടുത്തത്. എന്നാല്‍ മിന്നല്‍ പണിമുടക്ക് കാരണം യാത്ര മുടങ്ങി.

Also Read: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

ഏഴുദിവസം കഴിഞ്ഞുള്ള ടിക്കറ്റ് നല്‍കാമെന്നായിരുന്നു എയര്‍ ഇന്ത്യ ജീവനക്കാര്‍ അമൃതയെ അറിയിച്ചത്. ആവശ്യം അറിയിക്കുകയും അമൃത ബഹളം വയ്ക്കുകയും ചെയ്തതോടെ തൊട്ടടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കി. എന്നാല്‍ ആ ദിവസത്തെയും വിമാനം റദ്ദാക്കി. ഇതോടെയാണ് അമൃതയ്ക്ക് ഭര്‍ത്താവിനെ അവസാനമായി കാണാന്‍ കഴിയാതെയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News