എൻജിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം; ഇന്നുച്ചയോടെ വിമാനം കൊച്ചിയിൽ എത്തി

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ എത്തി. കൊച്ചിയിലേക്ക് തിരിക്കാൻ എയർ ഇന്ത്യ മതിയായ സൗകര്യമൊരുക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കിയത്. ഇന്നലെ രാത്രി 11ഓടെ ബംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിന്‍റെ എൻജിൻ ഭാഗത്ത് തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

Also Read: രാജവെമ്പാല വിഴുങ്ങിയത് മൂന്ന് കൂറ്റന്‍ പാമ്പുകളെ; അമ്പരന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കി. തിരികെ ഇറക്കിയ യാത്രക്കാർക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്നാണ് പരാതി. പുറത്തേക്കിറങ്ങുമ്പോൾ നേരിയ പരിക്കേറ്റവർക്കടക്കം രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. യാത്രക്കാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയർന്നപ്പോൾ മാത്രമാണ് എയർ ഇന്ത്യ ബദൽ സംവിധാനങ്ങൾ ഒരുക്കിയത്.

Also Read: മഹാനഗരത്തിലെ ആസ്വാദകരെ സൃഷ്ടിച്ച് കേരള പെരുമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News