കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന ഐ എക്സ് 351 വിമാനമാണ് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതമേകിയത്. വിമാനത്തിനുള്ളിൽ യാത്രികരെല്ലാം കയറി വിമാനം പുറപ്പെടാനിരിക്കെയാണ് എൻജിനിലെ തകരാറ് അധികൃതർ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇത് പരിഹരിക്കാനായി ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഇതിൻ്റെ ഭാഗമായി വിമാനത്തിനുള്ളിലെ എയർകണ്ടീഷൻ സിസ്റ്റവും ഇലക്ട്രിക് സംവിധാനവും പ്രവർത്തന രഹിതമായതോടെ യാത്രികർക്ക് കടുത്ത ഉഷ്ണവും ശ്വസനത്തിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു.
പലരും ടവൽ ഉപയോഗിച്ചും പുസ്തകങ്ങൾ ഉപയോഗിച്ചും വീശിയാണ് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കഴിച്ചു കൂട്ടിയത്. തകരാർ എളുപ്പത്തിൽ പരിഹരിക്കാനാവില്ലെന്ന് ബോധ്യമായതോടെ അധികൃതർ വിമാനത്തിനുള്ളിൽ നിന്നും രണ്ടരയോടെ യാത്രികരെ പുറത്തിറക്കുകയായിരുന്നു. അത്യാവശ്യ യാത്രക്കാരടക്കം വിമാനത്തിനുള്ളിൽ ഉണ്ടായിട്ടും പകരം മറ്റൊരു യാത്രാ സംവിധാനം ഒരുക്കാൻ അധികൃതർ ശ്രമിച്ചില്ലെന്ന വിമർശനവും യാത്രക്കാർ ഇതിനിടെ ഉന്നയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here