ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി, ഇനി യാത്ര പുറപ്പെടുക നാളെ പുലര്‍ച്ചെ 1.30ന്

ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി, നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം വൈകുന്നതെന്നും വിമാനം നാളെ പുലര്‍ച്ചെ 1.30നു മാത്രമേ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ALSO READ: ഇത് ആകാശമെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിജയം, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമാക്കി പൊളാരിസ് ഡോണ്‍ മിഷന്‍

അതേസമയം, കഴിഞ്ഞ ദിവസവും സമാനമായ അനുഭവം ഉണ്ടായിരുന്നെന്നും കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം ഇത്തരത്തില്‍ റദ്ദാക്കിയിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.

ALSO READ: അതിരുവിട്ട ഓണാഘോഷം; ഫറൂഖ്, കണ്ണൂർ കോളജ് വിദ്യാർഥികളുടെ പ്രവൃത്തിക്കെതിരെ ഹൈക്കോടതിയുടെ നടപടി, വാഹന ഉടമയ്ക്കും ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം

സാങ്കേതിക പ്രശ്‌നം കാരണം വിമാനം എത്തിയില്ലെന്നായിരുന്നു അന്ന് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250-ലേറെ യാത്രക്കാരാണ് ഇന്നലെ ബുദ്ധിമുട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News