വിദേശത്തേക്കും തിരിച്ചും ഒറ്റയ്ക്ക് വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ

വിദേശത്തേക്കും തിരിച്ചും വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ . 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ നൽകേണ്ട തുകയാണ് 10,000 രൂപയാക്കിയത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് ടിക്കറ്റിനു പുറമെ 450 ദിർഹമാണ് (10172 രൂപ) സർവീസ് ചാർജ് നൽകേണ്ടി വരുന്നത്. ഒരോ രാജ്യത്ത് നിന്നുള്ളവർക്കും ചാർജിൽ വിത്യാസം ഉണ്ടായിരിക്കും.

also read : ഡ്രൈവിം​ഗ് സീറ്റിൽ നായ; സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചത് പൊലീസ്

നാട്ടിലേക്ക് ലീവിന് പോകാൻ സാധിക്കാത്ത രക്ഷിതാക്കൾ പലപ്പോഴും കുട്ടികളെ ഒറ്റക്ക് അയക്കാറുണ്ട്. കുട്ടികളെയും ലഗേജും വിമാനത്താവളത്തിൽ എത്തിച്ചാൽ മതിയാകും. എയർലൈൻ ജീവനക്കാർ ഇവരുടെ ചെക്ക്–ഇൻ, എമിഗ്രേഷൻ നടപടികളും പൂർത്തിയാക്കി കയറ്റി വിടും. വിമാനത്തിൽ എന്ത് ആവശ്യമുണ്ടെങ്കിലും കുട്ടികൾക്ക് ഇവരെ ആശ്രയിക്കാം.

also read : പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; വീട് തകര്‍ത്തു

കൂടാതെ നാട്ടിൽ വിമാനമിറങ്ങിയാൽ കുട്ടികളുടെ എമിഗ്രേഷൻ നടപടികൾ എല്ലാം ഇവർ പൂർത്തിയാക്കിക്കോളും. തുടർന്ന ലഗേജുമായി എത്തി ബന്ധപ്പെട്ടവർക്ക് കെെമാറും. കുട്ടികളെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നതിൽ നല്ല സർവീസാണ് എയർലെെനുകൾ നൽകിയിരുന്നത്. അതിനാൽ ആർക്കും ഇതിൽ വലിയ പരാതി ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനായുള്ള സർവീസ് ചാർജ് തുക ഇരട്ടിയാക്കിയതാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News