പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ, യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി

പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. യാത്രാ നിരക്കിലെ വന്‍ വര്‍ധനവിന് പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന പുതിയ നടപടി.

18 വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ ഭക്ഷണ കിറ്റാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി പണം നല്‍കി ഭക്ഷണം വാങ്ങേണ്ടി വരും. യാത്ര നിരക്ക് കുത്തനെ ഉയര്‍ത്തിയതിതിന് പുറമെയാണ് സൗജന്യ ഭക്ഷണവും എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ നടപടി.

Also Read: പെട്രോൾ പമ്പ് ജീവനക്കാരിക്കും സഹപ്രവർത്തകർക്കും മർദ്ദനം : ഒന്നാം പ്രതി അറസ്റ്റിൽ

പുതിയ തീരുമാനം പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചതിനു ശേഷം സാധാരണക്കാരന് ഇരുട്ടടിയാകുന്ന നടപടികളാണ് എയര്‍ ഇന്ത്യ തുടരുന്നത്. യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനാണ് സ്വകാര്യവല്‍ക്കരിക്കുന്നത് എന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് രീതിയിലാണ് സാധാരണക്കാരന് തിരിച്ചടിയാവുക എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയുടെ പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News