ഇനി ഫ്ലൈറ്റിൽ ‘ഫ്ലൈറ്റ്’ മോഡ് വേണമെന്നില്ല…! വൈഫൈ സംവിധാനവുമായി ആകാശയാത്ര

സാധാരണഗതിയിൽ ഫ്ലൈറ്റിൽ കയറും മുൻപ് നിർബന്ധമായും നമ്മുടെ ഫോണുകൾ ഫ്ലൈറ്റ് മോഡിൽ ഇടണം. അത് ഒരു നിബന്ധന തന്നെയാണ്. ഒന്ന് മുതൽ 48 മണിക്കൂറോളം വരെ ആളുകൾ ആകാശയാത്ര ചെയ്യാറുണ്ട്. അത്രയും സമയം നമ്മുടെ ഫോൺ ഓഫ് ചെയ്യുക എന്നത് ഇന്നത്തെ കാലത്തെ മനുഷ്യന് അസാധ്യമാണെന്ന് തന്നെ പറയാം. എന്നാൽ ഇനി ഫ്ലൈറ്റിൽ വൈഫൈ കിട്ടിയാലോ…? വെറുതെയല്ല. ഫ്ലൈറ്റിൽ വൈഫൈ എന്ന സംവിധാനം അവതരിപ്പിക്കാനിരിക്കുകയാണ് ഇപ്പോൾ എയർ ഇന്ത്യ.

Also Read: സ്‌കൂളില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം വൈഫൈ സൗകര്യം ഒരുക്കുക. സെപ്റ്റംബർ 2 മുതൽ എ 350-900 എന്ന വിമാനത്തിൽ പ്രാഥമിക ഘട്ടമെന്നോണം വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്സ്, ലുഫ്താൻസ എന്നിങ്ങനെ നിരവധി വിമാനക്കമ്പനികൾ ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ സംവിധാനം നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News