ബിസിനസ് ക്ലാസ്സില്‍ മോശം അനുഭവം, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ബിസിനസ്മാന്‍; ഒടുവില്‍ നിര്‍ണായക നീക്കവുമായി എയര്‍ഇന്ത്യ

Air India

ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത യാത്രികന് ടിക്കറ്റിന്റെ കാശ് തിരികെ നല്‍കി എയര്‍ഇന്ത്യ. ചിക്കാഗോ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ കാപറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സിന്റെ സ്ഥാപകന്‍ അനിപ് പട്ടേലിനാണ് എയര്‍ ഇന്ത്യ പണം തിരികെ നല്‍കിയത്.

ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്കുള്ള തന്റെ നിരാശാജനകമായ ഫസ്റ്റ് ക്ലാസ് യാത്രയെക്കുറിച്ച് അനിപ് സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ മുഴുവന്‍ വിമാനക്കൂലിയും തിരികെ നല്‍കുകയായിരുന്നു.

Also Read : ‘അടിപൊളി ചേട്ടാ’, സഞ്ജുവിന്റെ സെഞ്ചുറിയ്ക്ക് സൂര്യയുടെ കയ്യടി ; വൈറലായി താരത്തിന്റെ പോസ്റ്റ്

വിമാനക്കമ്പനിയില്‍ ഔപചാരികമായി പരാതി നല്‍കാത്ത സാഹചര്യത്തിലാണ് പട്ടേലിന്റെ പണം തിരികെ ലഭിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ നേരിട്ട് തന്നെ സമീപിച്ചതായി സെപ്റ്റംബര്‍ 18 ന് അദ്ദേഹം വെളിപ്പെടുത്തി.

”ഞാന്‍ @airindia യില്‍ ഒരു പരാതിയും നല്‍കിയിട്ടില്ല, പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഈ വീഡിയോ കണ്ടു. അവര്‍ ഇന്ന് എന്നെ വിളിച്ച് എന്റെ മുഴുവന്‍ വിമാനക്കൂലിയും തിരികെ നല്‍കി,” പട്ടേല്‍ പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ 15 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് ഫ്‌ലൈറ്റിനിടയില്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വീഡിയോ പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

‘എയര്‍ ഇന്ത്യയെക്കുറിച്ച് ഞാന്‍ മുമ്പ് നെഗറ്റീവ് കാര്യങ്ങള്‍ കേട്ടിരുന്നു, എന്നാല്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലുള്ള സമീപകാല മാറ്റങ്ങള്‍ അനുഭവം മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു – നിര്‍ഭാഗ്യവശാല്‍, അങ്ങനെയായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം 6.9 ദശലക്ഷം കാഴ്ചകളും 97,100 ലൈക്കുകളും 8,700-ലധികം കമന്റുകളും നേടി വീഡിയോ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News