എയര്‍ ഇന്ത്യയില്‍ ചോര്‍ച്ച; നനഞ്ഞു യാത്രക്കാർ; പ്രതികരിക്കാതെ അധികൃതർ

എയര്‍ ഇന്ത്യ വിമാനത്തിൽ വെള്ളച്ചോർച്ച.  ഓവര്‍ഹെഡ് ബിന്‍ ചോർന്നാണ് സംഭവം. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ഇന്ത്യയിലെ വെള്ള ചോർച്ചയുടെ വീഡിയോ യാത്രക്കാർ പങ്കുവെച്ചത്. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണെന്ന ക്യാപ്ഷനോടെ ബാള്‍ഡ്വിനര്‍ എന്ന ഹാന്‍ഡിലില്‍ നിന്നാണ്  വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറു മൂലമാകാമെന്നും സംശയമുണ്ട്. യാത്രക്കാരെ മോശമായി പരിഗണിക്കുന്നതിന്റെ നേർസാക്ഷ്യമാണ് ഇതെന്ന് ചിലർ രോഷാകുലരായി പ്രതികരിച്ചു.

ALSO READ: രാജ്യാന്തര ചലച്ചിത്രമേളയിൽ മണിപ്പൂരിൻ്റെ ദുരിത കാഴ്‌ചയായി ‘ജോസഫ്‌സ് സൺ’

ഓവര്‍ഹെഡ് ബിന്നില്‍ ധാരാളമായി മഞ്ഞോ ഐസോ നിറഞ്ഞതാവാനും ശേഷം വിമാനത്തിന്‍റെ ബോഡി ചൂടായപ്പോൾ ഐസുരുകി വെള്ളമായി വീണതാകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ സാധാരണ ഒലിച്ചിറങ്ങുന്ന വെള്ളം വിമാനത്തിന്‍റെ പല വശങ്ങളിലേക്കും പോവാറാണ്. ഏതെങ്കിലും ജീവികളുടെ സാന്നിധ്യവുമാകാം എന്ന സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, എയര്‍ ഇന്ത്യ വിമാനത്തിലെ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News