വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭിക്കും.

Also read:പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

ഈ ഓഫർ വെറും നാല് ദിവസത്തേക്ക് മാത്രമേ ലഭ്യമാകു. ഫെബ്രുവരി 2 മുതൽ തുടങ്ങിയ ഓഫർ ഫെബ്രുവരി 5 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഉപഭോക്താക്കൾക്ക് 2024 ഫെബ്രുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

എയർലൈൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഫ്ലൈറ്റിലെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അതുപോലെ, അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയാണ്. ഈ വിൽപ്പനയിലെ ഇക്കോണമി നിരക്ക് 3,899 രൂപ മുതലാണ്. ചില ലക്ഷ്യസ്ഥാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്കും 9,600 രൂപയാണ്.

Also read:ഭാരത് മാതാ കീ ജയ് വിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

എയർ ഇന്ത്യ എയർലൈൻ പറയുന്നതനുസരിച്ച്, അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ വിൽപ്പനയ്ക്ക് കീഴിൽ ബുക്ക് ചെയ്യാൻ കഴിയുക. എക്‌സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് പ്രത്യേക നിരക്കുകളും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News