മുഖം മിനുക്കി എയർ ഇന്ത്യ. കുറച്ചുനാളുകൾക്ക് മുൻപാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരികെയെത്തിയത്. പുതിയ ലോഗയിലാണ് ഇനി എയർ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പർപ്പിൾ, ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയർന്ന സാധ്യതകൾ, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകൽപ്പനയിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ചരിത്രത്തിൽ അടയാളപ്പെടുത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
2023 ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാൻഡിലൂടെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചു. പുതിയ എയർ ഇന്ത്യ ഊർജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒരു കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക വിമാന ദാതാവായിരുന്നു എയർ ഇന്ത്യ. ടാറ്റ തുടങ്ങിവെച്ച വിമാന സംരംഭം പിന്നീട് സർക്കാർ ഏറ്റെടുത്തു. 1932ൽ ആദ്യമായി പറന്ന എയർ ഇന്ത്യ 1948ലാണ് സർക്കാരിന്റെ കൈകളിലേക്ക് എത്തുന്നത്. പിന്നീട് നഷ്ടത്തിലായ എയർ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക് തന്നെ തിരികയെത്തി. നഷ്ടത്തെ തുടർന്ന് 2021 ലാണ് ടാറ്റ വീണ്ടും എയർ ഇന്ത്യ ഏറ്റെടുത്തത്.
Also Read: ആവേശം വാനോളം, പുന്നമടക്കായലിൽ ഇന്ന് നെഹ്‌റുട്രോഫി ജലമേള; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here