കൊച്ചി- ദോഹ; എയർ ഇന്ത്യ നോൺ സ്റ്റോപ്പ് സർവീസ് ഈ മാസം 23 മുതൽ

ഇന്ത്യയിലെ മുൻനിര വിമാനസർവീസുകളിലൊന്നായ എയർ ഇന്ത്യ ഈ മാസം 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സർവീസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Also read:ഒന്നുകില്‍ കൊച്ചിന്‍ ഹനീഫ അല്ലെങ്കില്‍ സുരേഷ് ​ഗോപി, സ്ഥിരം പൊലീസ് കഥാപാത്രങ്ങളെ തിരുത്തിയെഴുതിയ കണ്ണൂർ സ്‌ക്വാഡ്: എസ് ശ്രീജിത്ത്

കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയിൽ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയിൽ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയിൽ 11.35ന് എത്തിച്ചേരും. ഏ320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും.

Also read:‘തിരികെ സ്‌കൂളില്‍’ : കുടുംബശ്രീ ക്യാമ്പയിന്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

നിലവിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇൻറർനാഷണൽ സെക്ടറുകളിൽ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങിയിരിക്കുന്നത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ എയർ ഇന്ത്യയുടെ പ്രവർത്തനം കൂടുതൽ ശക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News