മുംബൈയില്‍ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

pilot-dead

25കാരിയായ എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കാമുകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്ധേരിയിലെ ഫ്ലാറ്റില്‍ നിന്നാണ് സൃഷ്ടി തുലി എന്ന യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

ഇവരുടെ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) നവംബര്‍ 29 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പണ്ഡിറ്റ് പലപ്പോഴും തുലിയോട് മോശമായി പെരുമാറുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നെന്നും അതിനാലാണ് അവൾ കടുംകൈ ചെയ്തതെന്നും അമ്മാവന്‍ നൽകിയ പരാതിയില്‍ പറയുന്നു.

Read Also: ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പവായ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാമുകനെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News