‘എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഇനി വേറെയാളെ നോക്കിക്കോ’; വിമാനം പറത്തില്ലെന്ന് പൈലറ്റ്, യാത്രക്കാർ കുടുങ്ങിയത് 9 മണിക്കൂർ

AIR INDIA

ജയ്പ്പൂർ വിമാനത്തവാളത്തിൽ തിങ്കളാഴ്ച എയർ ഇന്ത്യ യാത്രക്കാർ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ഡ്യൂട്ടി കഴിഞ്ഞതിനാൽ വിമാനം പറത്തില്ലെന്ന് പൈലറ്റ് പറഞ്ഞതോടെ ഒൻപത് മണിക്കൂറാണ് യാത്രക്കാർ വിമാനത്തവാളത്തിൽ കുടുങ്ങിയത്.പാരിസിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനം ജയ്‌പൂരിലെ അടിയന്തരമായി
ഇറക്കിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.

ദില്ലിയിലേക്കുള്ള ആകാശപാതയിലൂടെയുള്ള യാത്ര മോശം കാലാവസ്ഥയെ തുടർന്ന് തടസ്സപ്പെട്ടതോടെയാണ് എയർ ഇന്ത്യ വിമാനം (എഐ2022) വിമാനം അടിയന്തരമായി ജയ്‌പ്പൂരിൽ ഇറക്കിയത്.എന്നാൽ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും അതിനാൽ ജയ്‌പ്പൂരിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനം പറത്തില്ലെന്നും പൈലറ്റ് പറഞ്ഞതോടെയാണ് ഇരുന്നൂറോളം യാത്രക്കാർ പെട്ടുപോയത്.

ALSO READ; അപകടം ഒഴിവായത് തലനാരിടയ്ക്ക്! ജാർഖണ്ഡിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ചു

സംഭവത്തിന് പിന്നാലെ യാത്രക്കാർ പലരും രോഷാകുലരായി.പലരും വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. എന്നാൽ പ്രതിഷേധം ഫലം കണ്ടില്ല. എയർ ഇന്ത്യ മറ്റൊരു വിമാന സർവീസ് യാത്രക്കാർക്കായി അനുവദിക്കാഞ്ഞതോടെ യാത്രക്കാർ ജയിപ്പൂരിൽ നിന്നും ടാക്സിയിലും ബസിലുമാണ് ദില്ലിയിലേക്ക് എത്തിയത്.

സംഭവത്തിന് പിന്നാലെ പലരും എയർ ഇന്ത്യ കമ്പനിയെ എക്‌സിലൂടെ അടക്കം രൂക്ഷമായി വിമർശിച്ചു. അതേസമയം എയർ ഇന്ത്യ കമ്പനി സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാൽ യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമാപണം നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News