എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടത്തിനായി അന്വേഷണം

ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി. ഇ-മെയില്‍ സന്ദേശത്തിലൂടെ ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് അറിയിച്ചത്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്‌ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി.

also read : വേട്ടയിൽ മുൻപൻ ‘കണ്ണൂർ സ്ക്വാഡ്’; ‘ഭീഷ്മപർവ്വ’ത്തെ വെട്ടി വീഴ്ത്തി ‘കണ്ണൂർ സ്ക്വാഡ്’ മുന്നോട്ട്

സന്ദേശത്തിൽ ഇതേ വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നു എന്നതായിരുന്നു. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും സംഭവത്തില്‍ അന്വേഷണം നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ വിശദ പരിശോധനയില്‍ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

also read : കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കണം; പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News