മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 470 നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം പറന്നുയരുന്നതിനിടെ യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു തുടർന്നാണ് അടിയന്തരമായി ഇറക്കിയതെന്നാണ് സൂചന. 140 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

Also Read:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബുധനാഴ്ച പ്രഖ്യാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News