വിമാനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ വന്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സസ്യാഹാരം, പെസെറ്റേറിയന്‍, പൗള്‍ട്രി, എഗ്ഗെറ്റേറിയന്‍, വെഗന്‍, ജെയിന്‍, ഹെല്‍ത്തി, ഡയബറ്റിക് ഓപ്ഷനുകള്‍ക്കൊപ്പമുള്ള ഇന്‍-ഫ്‌ളൈറ്റ് മെനു ആണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ പതിനെട്ട് വര്‍ഷനമായി യാത്രക്കാര്‍ക്ക് നല്‍കി വന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മുന്‍പ് ചെറിയ സ്‌നാക്‌സ് ആയിരുന്നു നല്‍കിയുന്നത്. 4 മണിക്കൂര്‍ അധികം യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഭക്ഷണം പറ്റില്ല എന്ന പരാതി വന്നതിനെ തുടര്‍ന്നാണ് ഈ പുതിയമാറ്റം. ലൈറ്റ് ബൈറ്റ്‌സ്, മധുരപലഹാരങ്ങള്‍, ആഗോള, പ്രാദേശികതലങ്ങളില്‍ പ്രിയങ്കരമായ വിഭവങ്ങള്‍ എന്നിവ മെനുവില്‍ ഉള്‍പ്പെടുന്നുണ്ട്. ഇഡ്ഡലി, മേദുവട, ഉപ്പുമാവ്, മസാല ഓംലെറ്റ്, തുടങ്ങിയവയും തേങ്ങാച്ചോറ്, ചില്ലി ചിക്കന്‍, ഹൈദ്രാബാദി ബിരിയാണി എന്നിവയും യാത്രക്കാര്‍ക്കായി ഒരുങ്ങുന്നുണ്ട്.
Also Read- ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
രാജ്യാന്തര സെക്ടറുകളില്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പും ആഭ്യന്തര സെക്ടറില്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പും യാത്രക്കാര്‍ക്ക് അവരുടെ ഇന്‍-ഫ്‌ലൈറ്റ് മെനുവില്‍ നിന്നും ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതല്‍ 600 രൂപ വരെയാണ് വിമാനത്തില്‍ വിവിധ വിഭവങ്ങള്‍ക്കുള്ള വില. ജൂണ്‍ 22 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here