ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി എയർ ഇന്ത്യാ; സൗജന്യ ഹാൻഡ് ബാഗേജ് അലവൻസിലും മാറ്റം

ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ നിരക്കിളവ്. നാഷണൽ , ഇന്റർനാഷണൽ യാത്രക്കാർക്കെല്ലാം ഈ നിരക്കിളവ് ലഭിക്കും. സീസൺ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയിൽ നിന്ന് 10 ദിർഹം (225 രൂപ) മുതൽ 60 ദിർഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക. കൂടാതെ സൗജന്യ ഹാൻഡ് ബാഗേജ് അലവൻസ് 10 കിലോ വരെ അനുവദിക്കും.7 കിലോയിൽ നിന്നാണ് 10 കിലോയാക്കിയത്.

also read: പ്രതിഷേധം അവസാനിപ്പിച്ച് തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

അതേസമയം ലഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ ചെക്–ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും കഴിയും.

യുഎഇയിൽ നിന്ന് 16 സെക്ടറുകളിലേക്കായി എക്സ്പ്രസ് ആഴ്ചയിൽ 195 വിമാന സർവീസ് ആണ് നടത്തുന്നത് . ഇതിൽ 80 സർവീസും ദുബായിലേക്കാണ്. ജിസിസി രാജ്യങ്ങളിലേക്ക് എയർലൈന് ആഴ്ചയിൽ മൊത്തം 308 സർവീസുണ്ട്. ഗൾഫിൽ നിന്ന് വിവിധ സെക്ടറുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും തീരുമാനമുണ്ടെന്നും എയർ ഇന്ത്യാ എക്സ്പ്രസ് വ്യക്തമാക്കി.

also read:കേരളത്തിന്റെ വൈജ്ഞാനിക മേഖലയ്ക്ക് കരുത്ത് പകർന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നാലാം വർഷത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News