ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ

air india strike

തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കുന്നു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി മുതൽ പണി മുടക്കുന്നത്. ശമ്പള പരിഷ്കാരണം നടപ്പിലാക്കുക, ബോണസ് നൽകുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. അതേസമയം വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Also Read; ഓണത്തെ വരവേൽക്കാൻ സംസ്ഥാനത്ത് സജ്ജമായി സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾ

പണിമുടക്കിനെ തുടർന്ന് കാർഗോ നീക്കത്തിലും വൻ പ്രതിസന്ധി. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ എയർപ്പോർട്ടിൽ കെട്ടിക്കിടക്കുന്നു. എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത് പണിമുടക്കിനെ തുടർന്ന് വിമാന സർവീസുകൾ 20 മിനിറ്റ് മുതൽ 2.30 മണിക്കൂർ വരെ വൈകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News