800 പുതിയ ലീപ് എന്‍ജിനുകള്‍ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ട് എയര്‍ ഇന്ത്യ

സിഎഫ്എം ഇന്റർനാഷനലുമായി കരാറിൽ ഏർപ്പെട്ട് എയർ ഇന്ത്യ. 800 പുതിയ ലീപ് എൻജിനുകൾ വാങ്ങാൻ ആണ് കരാർ. 210 എയർബേസ് എ320 /എ321 നിയോ വിമാനങ്ങളിലും 190 ബോയിങ് 737 മാക്സ് വിമാനങ്ങളിലേക്കുമാണ് ലീപ് എൻജിൻ എത്തുന്നത്.എ320 നിയോ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയ 2002 മുതൽ, എയർ ഇന്ത്യ സിഎഫ്എമ്മിന്റെ ഉപഭോക്താക്കളാണ്.
ALSOREAD : മണിപ്പൂർ വിഷയം;ലോക്സഭാ നിർത്തിവെച്ചു

നിലവിൽ ലീപ് –1എ എൻജിനുകളിൽ പ്രവർത്തിക്കുന്ന 27 എ320 നിയോ എയർക്രാഫ്റ്റുകളാണുള്ളത്. സിഎഫ്എമ്മുമായുള്ള പുതിയ കരാര്‍ വലിയ മുന്നേറ്റത്തിലേക്കു കമ്പനിയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യംപ്‌ബെല്‍ വില്‍സന്‍ അറിയിച്ചു.

2017ൽ എയർ ഇന്ത്യയുടെ എ320 നിയോ വിമാനങ്ങളിലാണ് ഇന്ത്യയിൽ ആദ്യമായി ലീപ് –1എ എൻജീനുകൾ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News