എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു ; ഇനി 932 രൂപയ്ക്ക് പറക്കാം

Air india Express

എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു .സെപ്റ്റംബർ 16 വരെയാണ് ഫ്ലാഷ് സെയ്‌ലിന്റെ കാലാവധി. 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായിട്ട് ആണ് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയിൽ ആരംഭിച്ചിരിക്കുന്നത്. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. ഓണക്കാലത്ത് മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി – ബെംഗളൂരു ഉൾപ്പെടെയുള്ള നിരവധി റൂട്ടുകളിൽ ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

ALSO READ : ചരിത്രം കുറിച്ച് വിഴിഞ്ഞം; ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല തുറമുഖത്ത്

മാത്രമല്ല ക്യാബിൻ ബാഗേജ് സൗജന്യമായി ലഭിക്കുന്ന ഓഫറുകളും എയർ ഇന്ത്യ നൽകുന്നുണ്ട്. ചെക്ക് ഇൻ ബാഗേജ് ഒഴിവാക്കി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് കാബിൻ ബാഗേജ് നേരത്തേ ബുക്ക് ചെയ്താൽ സൗജന്യമായി ലഭിക്കും. മൂന്നുകിലോയോളം അധിക ബാഗേജ് ആണ് ഇത്തരത്തിലൂടെ ബുക്ക് ചെയ്യുമ്പോൾ സൗജന്യമായി ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News