ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാൻ എയർ ഇന്ത്യ

എയർ ഇന്ത്യ ആയിരത്തിലധികം പുതിയ പൈലറ്റുമാരെ നിയമിക്കും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് പുതുതായി 470 വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് എയർ ഇന്ത്യ. ക്യാപ്റ്റന്മാരും പരിശീലകരും ഉൾപ്പെടെയാണ് പുതിയ നിയമനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പാണ് ഇപ്പോൾ എയർ ഇന്ത്യ ഉടമസ്ഥർ.

നിലവിൽ എയർ ഇന്ത്യയിൽ 1,800ലധികം പൈലറ്റുമാരാണുള്ളത്. അടുത്ത കാലത്തായി ജീവനക്കാരുടെ കുറവ് കാരണം വളരെ ദൈർഘ്യമേറിയ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സംഭവങ്ങളുണ്ട്. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സൂചനകളുണ്ട്.

എയർ ഇന്ത്യയുടെ പുതിയ ശമ്പള-ആനുകൂല്യ പദ്ധതികളിൽ നിലവിലുള്ള ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച പൈലറ്റുമാർക്കും കാബിൻ ക്രൂവിനുമായുള്ള പരിഷ്‍കാരങ്ങൾ സ്ഥാപനത്തിലെ ഇരു യൂണിയനുകളും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News