എയര്‍ ഇന്ത്യ വിമാനത്തിനെതിരെ വീണ്ടും യാത്രക്കാരുടെ പരാതി. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ 80 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങി. ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. സാങ്കേതിക തകരാര്‍ കാരണമാണ് ഇതെന്ന് എയർ ഇന്ത്യ പറയുന്നു.
ഫുക്കറ്റിൽ കുടുങ്ങിക്കിടക്കുന്നതായി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. നവംബര്‍ 16ന് രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തകരാര്‍ എയര്‍ലൈന്‍ പ്രതിനിധികള്‍ ആറ് മണിക്കൂര്‍ വൈകിയാണ് യാത്രക്കാരെ അറിയിച്ചത്. വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം തങ്ങളോട് വിമാനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇറക്കിയെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
Read Also: ദില്ലി വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കണം
തുടർന്ന് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് വന്നു. യാത്രക്കാരില്‍ പ്രായമായവരും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പിന്നീട് അടുത്ത വിമാനം തയ്യാറാക്കി. വിമാനം പറന്നുയര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷം ഫുക്കറ്റില്‍ തിരികെ ഇറക്കുകയും സാങ്കേതിക തകരാര്‍ ഉണ്ടെന്ന് യാത്രക്കാരോട് വീണ്ടും പറയുകയും ചെയ്തു. അതോടെ യാത്രക്കാർ പൂർണമായും ഫുക്കറ്റിൽ കുടുങ്ങി.
എയര്‍ലൈന്‍ പ്രതിനിധികളില്‍ നിന്ന് യാത്രക്കാര്‍ക്ക് തൃപ്തികരമായ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരോപിക്കുന്നു. ഏകദേശം 40 പേര്‍ ഇപ്പോഴും ഫുക്കറ്റില്‍ ഉണ്ട്, അവരെ ഇന്ന് വൈകുന്നേരം തിരിച്ചയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here