15 മിനുട്ടിനുള്ളിൽ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; ശേഷം ദീപാവലി ആഘോഷം; എയര്‍ഇന്ത്യൻ കാബിന്‍ ക്രൂ അംഗം അറസ്റ്റില്‍

ഉഡുപ്പി മാല്‍പെയില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി എയര്‍ഇന്ത്യയിലെ കാബിന്‍ ക്രൂ അംഗം അറസ്റ്റില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചൗഗലെ(39)യെയാണ് ഉഡുപ്പി  പൊലീസ് ബെലഗാവിയില്‍നിന്ന് പിടികൂടിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉഡുപ്പിക്ക് സമീപം മാല്‍പെ തൃപ്തിനഗറില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എയര്‍ഇന്ത്യയിലെ ട്രെയിനി എയര്‍ഹോസ്റ്റസായ അയ്‌നാസ് മുഹമ്മദ്(21) മാതാവ് ഹസീന(47) അയ്‌നാസിന്റെ സഹോദരി അഫ്‌നാന്‍(23) സഹോദരന്‍ അസീം(14) എന്നിവരാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. രാവിലെ ഒന്‍പതുമണിയോടെ അയ്‌നാസിന്റെ വീട്ടിലെത്തിയ പ്രതി 15 മിനിറ്റിനുള്ളിലാണ് നാലുപേരെയും കൊന്നുതള്ളിയത്.

സംഭവത്തില്‍ അയ്‌നാസിന്റെ മുത്തശ്ശിക്കും പരുക്കേറ്റിരുന്നു. അക്രമത്തില്‍ അയ്‌നാസിന്റെ മുത്തശ്ശി ഹാജിറ(70)യ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കുത്തേറ്റ ഇവര്‍ ശൗചാലയത്തില്‍ കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. അതേസമയം വീട്ടില്‍നിന്ന് ഹാജിറയുടെ കരച്ചിലും നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് നാലുപേരെയും വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഇതിനിടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു

പ്രവീണ്‍ ചൗഗലെ തന്റെ സഹപ്രവർത്തകയായ അയ്‌നാസിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് ഉഡുപ്പിയിലെ ഇവരുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അയ്നാനാസിനെ ആക്രമിച്ചപ്പോള്‍ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടയാന്‍ ശ്രമിക്കുകയും തുടർന്ന് ഇവരെയും കുത്തിക്കൊന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൂട്ടക്കൊലയുടെ പിന്നിലെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

also read: ടൂറിസം നിക്ഷേപക സംഗമം; 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

എന്നാൽ കൃത്യം നടന്നതിന് ശേഷം പ്രതി കടന്ന് കടന്നുകളഞ്ഞിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സംഭവസമയത്ത് പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ചൊവ്വാഴ്ച ബെലഗാവിയില്‍വെച്ചാണ് ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കിയത്. ഇതിനിടെ, പ്രവീണ്‍ ഓട്ടോയില്‍ അയ്‌നാസിന്റെ വീട്ടിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇക്കാര്യം ഓട്ടോഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തി. മാത്രമല്ല, അല്പസമയത്തിന് ശേഷം ഇയാള്‍ മടങ്ങിപ്പോകുന്നത് കണ്ടതായും ഓട്ടോഡ്രൈവര്‍ പൊലീസിനെ അറിയിച്ചു. പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം ആരംഭിച്ചു.

also read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

മഹാരാഷ്ട്ര സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചൗഗലെ ഏറെക്കാലമായി കര്‍ണാടകയിലാണ് താമസം. ഇയാള്‍ വിവാഹിതനുമാണ്. ഉഡുപ്പിയിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ബെലഗാവിയിലെ വീട്ടിലേക്കാണ് പ്രതി മടങ്ങിയത്. നാലുപേരെയും കൊലപ്പെടുത്തിയ ശേഷം ബെലഗാവിയില്‍ ബന്ധുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്രതി യാത്രതിരിച്ചത്. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തപോലെ ബന്ധുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ആഘോഷത്തിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് കടക്കാനായിരുന്നു പ്രവീണ്‍ പദ്ധതിയിട്ടിരുന്നത്. അരുംകൊലയ്ക്ക് മുന്‍പ് സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈല്‍ഫോണ്‍ ചൊവ്വാഴ്ച ബെലഗാവിയില്‍ വെച്ച് പ്രതി ഓണ്‍ ചെയ്തത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. പിന്നാലെ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

also read: പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’

പ്രാഥമിക ചോദ്യംചെയ്യലില്‍തന്നെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. അതേസമയം കൊലപാതകത്തിന് പ്രേരിപ്പിച്ച മൂന്ന് കാരണങ്ങൾ പ്രതി വെളിപ്പെടുത്തിയെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അപകീര്‍ത്തികരമാകുന്ന ചിലകാര്യങ്ങളും ഇതിലുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. അതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ മൊഴി സ്ഥിരീകരിക്കുകയെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News