ലക്ഷ്വറിയുടെ കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല; പറന്നുയർന്ന് എയർ ഇന്ത്യയുടെ എയർബസ്

എയർ ഇന്ത്യയുടെ ലക്ഷ്വറി വിമാനമായ എയർ ബസ് സർവീസ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ എയർബസ് എ 350 എന്ന വിമാനമാണ് മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തി ആരംഭിച്ചത്. ലോകോത്തര നിലവാരമുള്ള, നോൺസ്റ്റോപ്പ് റൂട്ടുകളിൽ ദീർഘദൂര യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്ന, സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന പുതിയ അനുഭവം നൽകുന്നതായിരിക്കും ഇത്. എയർ ഇന്ത്യയുടെ എ350-900 വിമാനം കോളിൻസ് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷനിലാണ് വരുന്നത്. 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, ഫുൾ ഫ്ലാറ്റ് ബെഡ്‌ഡുകൾ, 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, അധിക ലെഗ്‌റൂം, മറ്റ് നിറവധി സവിശേഷതകളും അടങ്ങുന്നതായിരിക്കും എയർ ബസ്.

Also Read: ദില്ലിയിൽ അതിശൈത്യം തുടരുന്നു, കേരളത്തിൽ നിന്ന് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും

ഖത്തര്‍ എയര്‍ലൈനായിരുന്നു ആദ്യ എയര്‍ബസ് സ്വന്തമാക്കിയത്. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900. എങ്കിലും 66.8 മീറ്റര്‍ നീളവും 17.05 മീറ്റര്‍ ഉയരവും 64.75 മീറ്റര്‍ വീതിയുമുള്ള വമ്പന്‍ വിമാനമാണിത്. 15,372 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാനാകും. പരമാവധി 31,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 950 കിലോമീറ്റര്‍ വരെ വേഗത്തില്‍ എയര്‍ബസ് എ350-900ന് പറക്കും.

Also Read: അതും ഓസീസ് കൊണ്ടുപോയി; മികച്ച ടീമില്‍ ഇടംപിടിക്കാതെ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍

പ്രധാന നഗരങ്ങളിലെ കടുത്ത യാത്രാ തിരക്കും മലിനീകരണവും ഒരു വലിയ പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ. ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ, അർബൻ എയർ ട്രാവലിന്റെ ഭാവി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News