ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് ചുമതലയേൽക്കും. നിലവിലെ എയർ ചീഫ് മാർഷൽ വിആർ ചൗധരി സെപ്റ്റംബർ 30-ന് വിരമിക്കുന്നതിനെ തുടർന്നാണ് അമർ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്.
Also read; മോദി മാത്രം തീരുമാനിച്ചാൽ പോരാ! ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി
‘തരംഗ് ശക്തി’യെന്ന ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിൽ നേതൃനിരയിൽ എയർ മാർഷൽ അമർ പ്രീത് സിങുമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലെത്തുന്നത് 1984 -ലാണ്. സേനയിലെ വിവിധ മേഖലകളിൽ 40 വർഷത്തോളമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ്, എയർ ഓഫീസർ കമാൻഡിങ് – ഇൻ – ചീഫ് (സെൻട്രൽ എയർ കമാൻഡ്) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
News summary; Air Marshal Amar Preet Singh will take charge as the Chief of the Indian Air Force
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here