ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; വായു ഗുണനിലവാര സൂചിക മുന്നൂറിന് മുകളിൽ

DELHI AIR POLLUTION

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണ നിലവാര സൂചിക 300 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതും കരിമരുന്ന് പ്രയോഗവും വായുമലിനീകരണം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്.

ഇതിനു പുറമെ മലിനീകരണം രൂക്ഷമായതോടെ കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയിൽ വിഷപ്പത നുരഞ്ഞു പൊങ്ങിയതും ആശങ്ക ഉണ്ടാക്കിയിരുന്നു. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം.

ALSO READ; ദീപാവലി ആഘോഷത്തോടൊപ്പം മലിനവായുവിലും മുങ്ങി മുംബൈ; ലോകത്തിൽ വായു ഏറ്റവും മലിനമായ നഗരങ്ങളിൽ ആറാം സ്ഥാനം

അതേ സമയം, കഴിഞ്ഞ ദിവസം വായു ഗുണനിലവാര സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ പ്രധാന നഗരമായി മുംബൈ റാങ്ക് ചെയ്യപ്പെട്ടു. മുംബൈയിൽ വായു ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നതിനിടയിലാണ് ദീപാവലി ആഘോഷം നഗരാന്തരീക്ഷത്തെ മലിനമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News