ദില്ലിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയില്‍. ദീപാവലിയോട് അനുബന്ധിച്ച് വിലക്കുകള്‍ ലംഘിച്ചു പടക്കം പൊട്ടിച്ചതാണ് സ്ഥിതി മോശമാകാന്‍ കാരണം. അതേ സമയം വായുമലിനീകരണത്തെച്ചൊല്ലി എ എ പി ബിജെപി രാഷ്ട്രീയ പോരും ശക്തമാവുകയാണ്.
Also Read: തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു
ദീപാവലി ആഘോഷത്തോടെ വായുനിലവാരം വീണ്ടം മോശമായിരിക്കെയാണ്. വായുനിലവാര സൂചിക പലയിടത്തും 400 ന് മുകളിലാണ്. പലയിടങ്ങളിലും പുക മൂടിയിരിക്കുകയാണ്. ആര്‍.കെ പുരം, പഞ്ചാബ് ബാഗ്, ഐ ടി ഒ , ജനക്പുരി എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്. സുപ്രീംകോടതി കര്‍ശനമായി ഇടപെട്ടതോടെ പഞ്ചാബിലെയും ഹരിയാനയിലെയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഭാഗികമായി അവസാനിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെയും സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ദില്ലിയില്ലം അയല്‍ സംസ്ഥാനങ്ങളിലും വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് സ്ഥിതി വഷളാക്കിയത്.
Also Read: ടൈറ്റാനിയം അഴിമതി കേസ്; അന്വേഷണം ഹൈക്കോടതി സി ബി ഐ ക്ക് വിട്ടു
ദില്ലി ആര്‍എംഎല്‍ ഹോസ്പിറ്റലില്‍ മലിനീകരണം കണക്കിലെടുത്ത് പ്രത്യേക ഒ.പി.ഡി. തുറന്നു. അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് അന്തരീക്ഷം പോവുകയാണെങ്കില്‍ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട നിയന്ത്രണം കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കും. മലിനീകരണത്തെച്ചൊല്ലി എഎപി-ബിജെപി രാഷ്ട്രീയപ്പോരും ശക്തമാവുകയാണ്. ദില്ലിക്കൊപ്പം ഹരിയാനയിലും ഉത്തര്‍പ്രദേശിലും പടക്ക നിരോധനം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും ഇക്കാര്യത്തില്‍ വീഴ്ചവന്നു എന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here