ദില്ലിയിൽ വായുമലിനീകരണം രൂക്ഷം, സൂചികകൾ ഏറ്റവും മോശം അവസ്ഥയിൽ

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്നു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് മാറി. മലിനീകരണതോത് കുറയ്ക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ദില്ലി സര്‍ക്കാര്‍.

ALSO READ: തിരിച്ചുവരവിൽത്തന്നെ റെക്കോർഡുമായി ഷമി; ഇനി മുൻപിൽ രണ്ടുപേർ മാത്രം !

ദില്ലിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയില്‍ നിന്നും വളരെ മോശം അവസ്ഥയും കടന്ന് നീങ്ങുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദില്ലിയിലാകമാനം വായുഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയായ 306 വരെയെത്തി. ദില്ലി വിമാനത്താവള പരിസരത്ത് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 313 രേഖപ്പെടുത്തിയപ്പോള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 330 വരെ ഉയര്‍ന്നു.

ALSO READ: ‘ജിപിക്ക് ഇനി ഗോപിക അനിൽ സ്വന്തം’; ​ഗോവിന്ദ് പത്മസൂര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ശൈത്യകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും ഉയര്‍ന്ന വായുഗുണനിലവാര സൂചിക രേഖപ്പെടുത്തുന്നത് ആശങ്കയോടെയാണ് ആരോഗ്യവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ ശൈത്യകാലത്ത് ദില്ലിക്ക് ശ്വാസതടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നു.

ALSO READ: ‘മാസപ്പടി അപ്പുക്കുട്ടന്മാര്‍’ ഇനിയും വരും; കെ അനില്‍ കുമാര്‍

സൂചികകൾ അപകടകരമായ നിലയിലെത്തിയതോടെ മലിനീകരണതോത് കുറയ്ക്കാൻ കടുത്ത നടപടികളിലേക്ക് ദില്ലി സര്‍ക്കാര്‍ നീങ്ങിയേക്കും. പാർക്കിങ് ഫീസ് വര്‍ധിപ്പിച്ച് സ്വകാര്യ ഗതാഗതം നിരുത്സാഹപ്പെടുത്താനും ഇലക്ട്രിക് ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയുടെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര എയര്‍ ക്വാളിറ്റി പാനല്‍ ദില്ലി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പറുകളിലെ ഒറ്റ ഇരട്ട സംഖ്യകള്‍ പ്രകാരം മാത്രമേ നിരത്തുകളില്‍ വാഹനം അനുവദിക്കാവൂ എന്നും പാനല്‍ നിര്‍ദ്ദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News