ദില്ലിയില്‍ വീണ്ടും വായുമലിനീകരണം അതിരൂക്ഷം

ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയില്‍ വീണ്ടും വായുമലിനീകരണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്. അതേസമയം ദില്ലിയിലെ യമുന നദിയില്‍ നുരഞ്ഞുപൊന്തിയ വിഷപ്പതയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

Also read:ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക്‌ കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം

ദില്ലി ശൈത്യകാലത്തിലേക്ക് നീങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയാണ് വായുമലിനീകരണം. കഴിഞ്ഞ ഒരാഴ്ചയായി വായുമലിനീകരണ തോത് വര്‍ദ്ധിക്കുകയാണ്. സുപ്രീംകോടതി വിലക്കിയിട്ടും അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്. പട്പര്‍ഗഞ്ച്, നെഹ്റു നഗര്‍, ജെഎല്‍എന്‍ സ്റ്റേഡിയം, ലോധി റോഡ്, മന്ദിര്‍ മാര്‍ഗ്, ആര്‍കെ പുരം എന്നിവയുള്‍പ്പെടെ ദില്ലിയിലെ മിക്ക സ്ഥലങ്ങളും ‘മോശം’ വിഭാഗത്തില്‍ വായു ഗുണനിലവാര സൂചിക എത്തി.

ആനന്ദ് വിഹാറില്‍ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ല്‍ എത്തി. സ്ഥലത്ത് മുഖ്യമന്ത്രി അദിഷിയും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും സന്ദര്‍ശനം നടത്തി. യമുനയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ വിഷപ്പത നുരഞ്ഞുപൊന്തുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഹരിയാനയും യുപിയും ശുദ്ധീകരിക്കാത്ത മലിന ജലം ഒഴുക്കിവിടുന്നതാണ് യമുനയെ നശിപ്പിക്കുന്നതെന്ന് അദിഷി ആരോപിച്ചു.

Also read:‘മിസ്റ്റർ ഷാജീ, ആ സ്വപ്നം പൂവണിഞ്ഞില്ല, പരലോകത്തും എന്നെ തോൽപ്പിക്കാനാവില്ല!’; വെല്ലുവിളികൾക്ക് മറുപടി നൽകി കെ ടി ജലീൽ എംഎൽഎ

അതേസമയം പത്ത് വര്‍ഷമായി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ യമുനയെ ശുചീകരിക്കാത്തതാണ് പ്രശ്‌നമെന്ന് ബിജെപിയും പ്രതികരിച്ചു. ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു പാര്‍ട്ടികളും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ സാധാരണ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration