ദില്ലിയില്‍ വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുക്കുന്നു. ദേശീയ തലസ്ഥാന പ്രദേശങ്ങളില്‍ പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരമവും ഉടനം അവസാനിപ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ദില്ലി പൊലീസ്. സമൂഹമാധ്യമ, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വായുമലിനീകരണം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പടക്കത്തിന്റെ നിര്‍മാണം, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസിന്റെ നിര്‍ദേശം.
ALSO READ: ‘ഒരു കടുവ പ്രണയകഥ’… ഐതിഹാസിക യാത്ര നടത്തി ജോണി… പ്രതീക്ഷ സഫലമാകുമോ?
ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ അടക്കമുള്ളവയ്ക്ക് ഇമെയില്‍ വഴി രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുകയാണ് ദില്ലി പൊലീസ്. ഇതുകൂടാതെ പടക്കം നിരോധിച്ചത് ഉപയോക്താക്കളെ അറിയിക്കാന്‍ പൊതു അറിയിപ്പും പൊലീസ് പ്രസിദ്ധീകരിക്കും. ഇതിനൊപ്പം ഡെലിവറി കമ്പനികള്‍ക്ക് നിരോധന കാലയളവില്‍ പടക്കങ്ങളുടെ ലോഡുകള്‍ സ്വീകരിക്കുകയോ കൊണ്ടുപോവുകയോ വിതരണം നടത്തുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജലസംസ്‌കരണം തുടങ്ങിയവയ്ക്ക് മാത്രമേ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഇന്നുമുതല്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
ALSO READ: മനുഷ്യ-വന്യജീവി സംഘര്‍ഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കര്‍മ്മ പദ്ധതി
ദില്ലിയിലെ ചില പ്രദേശങ്ങളില്‍ കാറ്റ് വീശിയതിനാല്‍ ചില സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് മാറ്റമുണ്ട്.. എന്നാല്‍ പ്രധാനപ്പെട്ട പലയിടങ്ങളിലും വായുനിലവാരം ഗുരുതരമായി തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here