ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു; സ്‌കൂളുകള്‍ക്ക് അവധി

ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.ഈ സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവധി പ്രഖ്യാപിച്ചു. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

ALSO READ:ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപാതകം; വിധി നാളെ
അതേസമയം മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ ദില്ലി സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിപ്പ് നൽകി.

ALSO READ:കേരളവർമയിൽ നടന്നതെന്ത്? കെ എസ് യുവിന്റെ നുണക്കഥകൾ പൊളിഞ്ഞു

ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിർദേശം ഉണ്ട്. ഹോട്ടലുകളിലും മറ്റും വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകളും ഉപയോഗിക്കുന്നതിൽ നിരോധനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News