ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; ആനന്ദ് വിഹാർ, അക്ഷർധാം മേഖലകളിലെ സ്ഥിതി രൂക്ഷം

ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.  പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കൂട്ടത്തോടെ കത്തിക്കാൻ തുടങ്ങിയതാണ് വായു മലിനീകരണത്തിന് കാരണം. ആനന്ദ് വിഹാർ, അക്ഷർധാം മേഖലകളിൽ വളരെ മോശം വിഭാഗത്തിൽ ആണ് വായു മലിനീകരണ തോത് . അതിനിടെ യമുനാ നദിയിൽ നുരഞ്ഞു പൊന്തിയ വിഷപ്പതയും വലിയ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് ,ഹരിയാന എന്നിവിടങ്ങളിൽ നിന്നും ശുദ്ധീകരിക്കാത്ത മാലിന്യം യമുനയിൽ ഒഴുക്കുന്നതാണ് വിഷപ്പതയ്ക്ക് കാരണമെന്ന് ദില്ലി മുഖ്യമന്ത്രി അദിഷി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News